മോദി നൽകുന്നത് കള്ള വാഗ്ദാനങ്ങൾ; മോദിക്കും കേന്ദ്ര സർക്കാരിനുമെതിരേ രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
മോദി ജനങ്ങൾക്ക് നൽകുന്നത് കള്ള വാഗ്ദാനങ്ങൾ മാത്രമാണെന്നും വാഗ്ദാനങ്ങൾ പാലിക്കപ്പെടാറില്ലെന്നും രാഹുൽ പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതികൾക്കായി 9,860 കോടി രൂപയാണ് കേന്ദ്രസർക്കാർ മാറ്റിവച്ചത്. എന്നാൽ 60 നഗരങ്ങളിലേക്കായി 645 കോടി രൂപ മാത്രമാണ് സർക്കാർ ചെലവഴിച്ചിരിക്കുന്നത്. ഇത് അനുവദിച്ച തുകയുടെ എഴ് ശതമാനം മാത്രമാണ്.
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുൽ മോദിയെ വിമർശിച്ചത്. ഇന്ത്യ എതിരാളികളായി കണക്കാക്കുന്ന ചൈന ഇന്ത്യയെ മത്സരങ്ങളിൽ പിന്തള്ളിയിരിക്കുമ്പോഴും നിങ്ങളുടെ യജമാനൻ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണു നൽകുന്നതെന്നും രാഹുൽ പറഞ്ഞു.
https://www.facebook.com/Malayalivartha