രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തെ പരിഹസിച്ച് സുബ്രഹ്മണ്യന് സ്വാമിയുടെ ഒളിയമ്പുകൾ
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനതോടനുബന്ധിച്ച് നിരവധി വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച ചെന്നൈയില്‍ നടന്ന ആരാധകസംഗമത്തിലാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് രജനീകാന്ത് ആരാധകരെ അറിയിച്ചത്.സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
അതെ തുടർന്ന് സ്റ്റൈൽ മന്നനെ പ്രാശംസിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ തള്ളി എ ഐ എ ഡി എം കെ നേതാവ് ദിനകരൻ രംഗത്ത്ത് വന്നിരുന്നു. അതിനു പിന്നാലെ ഇപ്പോൾ രജനീകാന്തിനെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി മുന്നോട്ട് വന്നിരിക്കുകയാണ് . രജനീകാന്തിനെ പഠിപ്പില്ലാത്ത വ്യക്തിയെന്ന് വിളിച്ചാണ് സുബ്രഹ്മണ്യന് സ്വാമി ആക്ഷേപിച്ചത്. 'രജനീകാന്ത് ആദ്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു പറയട്ടെ. സ്ഥാനാര്‍ഥികളേയും പ്രഖ്യാപിക്കട്ടേ'; സ്വാമി പറഞ്ഞു. അദ്ദേഹം നിരക്ഷരനാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
അതേസമയം, 2019ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് ബിജെപിയെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് ഡോ. തമിളിസൈ സൗന്ദര്യരാജന് പറഞ്ഞു.
https://www.facebook.com/Malayalivartha