വകുപ്പു വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങൾക്ക് താല്‍ക്കാലിക വിരാമം ഗുജറാത്തില്‍ ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേല്‍ ചുമതലയേറ്റു

ഗുജറാത്തില്‍ വകുപ്പു വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ അതിനെല്ലാം താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് ഉപമുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു . ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് നിതിന്‍ പട്ടേല്‍ സെക്രട്ടേറിയറ്റിലെത്തി ഉപമുഖ്യമന്ത്രിയായിചുമതലയേറ്റത്. കഴിഞ്ഞ തവണത്തെ വകുപ്പുകളായ ധനം, നഗരവികസനം എന്നിവതന്നെ ലഭിക്കണമെന്നു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു നിതിന്‍ പട്ടേല്‍ വ്യക്തമാക്കി.
അമിത് ഷായുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ യോജിക്കുന്ന വകുപ്പുകള്‍ നല്‍കാമെന്ന ഉറപ്പു ലഭിച്ചതായി അദ്ദേഹം പറഞ്ഞു. തന്റെ ആഗ്രഹപ്രകാരമുള്ള വകുപ്പുകള്‍ അനുവദിച്ചുകിട്ടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യവും നഗരവികസന വകുപ്പുമായിരുന്നു നിതിന് നല്‍കിയിരുന്നത്. പിന്നീട് ഇവ മാറ്റുകയും ആരോഗ്യം, റോഡ്-പാലം വകുപ്പുകള്‍ പകരമായി നല്‍കുകയും ചെയ്തു. ഇതില്‍ അതൃപ്തനായാണ് ആദ്യം നിതിന്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്.
https://www.facebook.com/Malayalivartha























