പ്രണയം നിരസിച്ചു ; യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

പെൺകുട്ടിയോടുള്ള പ്രണയാഭ്യാർധന പല പ്രാവശ്യവും നിരസിച്ചത്തിന്റെ ആഘാതത്തിൽ യുവാവ് പെൺകുട്ടിയെ കൊന്നതിനുശേഷം ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയായ പ്രവാലിക എന്ന യുവതിയാണ് കൊലപ്പെട്ടത്. സ്കൂളില്‍ വെച്ചായിരുന്നു കൊലപാതകം.
സ്കൂളില്‍ ക്ലാസ് എടുക്കുകയായിരുന്ന പ്രവാലികയെ ശ്രീനിവാസ റാവു എന്ന യുവാവ് ക്ലാസില്‍ നിന്നും വിളിച്ചിറക്കി എല്ലാവരുടെയും മുമ്പില്‍ വച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ പ്രവാലിക സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രവാലികയെ കൊലപ്പെടുത്തിയതിനുശേഷം വിഷം കുത്തിവെച്ച് ശ്രീനിവാസ റാവുവും ആത്മഹത്യ ചെയ്തു.
ആന്ധാപ്രദേശ് സ്വദേശിയായ ശ്രീനിവാസ റാവു പ്രവാലികയെ വിവാഹം കഴിക്കാന്‍ പല പ്രാവശ്യം താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് യുവതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇയാളെ വിവാഹം കഴിക്കാന്‍ യുവതി വിസമ്മതിച്ചു. പ്രവാലികയെ ശ്രീനിവാസ റാവുവിന് വിവാഹം ചെയ്തു നല്‍കാന്‍ പ്രവാലികയുടെ വീട്ടുകാര്‍ക്കും താല്‍പര്യം ഇല്ലായിരുന്നു.
എന്നാല്‍ നിന്തരം ഈ ആവശ്യം പറഞ്ഞ് ശ്രീനിവാസ റാവു പെണ്‍കുട്ടിയെയും വീട്ടുകാരെയും ശല്യപ്പെടുത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാൻ വയ്യാതെ ആഴ്ചകള്‍ക്കു മുമ്പ് മറ്റൊരു യുവാവുമായി വീട്ടുകാര്‍ പ്രവാലികയുടെ വിവാഹം നിശ്ചയിച്ചു. ഇതിൽ പ്രകോപിതനായ മൂന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരം സ്‌കൂളിൽ വച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























