പുതുവത്സരാഘോഷം: ബംഗളൂരുവില്‍ 15,000 പൊലീസുകാരെ വിന്യസിച്ചു

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബംഗളൂരുവില്‍ 15,000 പൊലീസുകാരെ വിന്യസിച്ചു സുരക്ഷ. കഴിഞ്ഞ വര്‍ഷം ആഘോഷങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായതിനാലാണ് ഇത്തവണ കനത്ത സുരക്ഷ ഒരുക്കുന്നത്.
2,000 വനിതാ പൊലീസുകാരുള്‍പ്പെടെ 15,000 പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. എംജി റോഡിലും ബ്രിഗേഡ് റോഡിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന് നഗരത്തില്‍ 600 സിസിടിവി കാമറകളും പ്രത്യേക ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ബാറുകളും പബുകളും പുലര്‍ച്ചെ രണ്ടുമണിയോടെ അടയ്ക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.
ബെംഗളൂരുവില്‍ ആഘോഷങ്ങളുടെ ഭാഗമായി യക്കുമരുന്ന് കടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും, അതിനാല്‍ വാഹനങ്ങള്‍ പരിശോധിക്കാനും പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. റോഡില്‍ കുപ്പി പൊട്ടിക്കുന്നവര്‍ക്കെതിരേയും സ്ത്രീകളെയും കുട്ടികളെയും ശല്യപ്പെടുത്തുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ടി. സുനീല്‍ കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























