നടുറോഡില്‍ ട്രാഫിക് പോലീസുകാരന്റെ നൃത്തചുവടുകള്‍, മൈക്കിള്‍ ജാക്‌സണിന്റെ ആരാധകനായ ഒരു ട്രാഫിക്ക് പോലീസുകാരനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം

വ്യത്യസ്ഥനായ ഒരു ട്രാഫിക് പോലീസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.മൈക്കിള്‍ ജാക്‌സണിന്റെ കടുത്ത ആരാധകനാണ് ഈ ട്രാഫിക് പോലീസുകാരന്‍.
ഈ ട്രാഫിക് പോലീസുകാരന്റെ നടുറോഡിലുള്ള നൃത്തചുവടുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍ഡോര്‍ നഗരത്തിലെ വാഹന യാത്രികര്‍ക്കും പ്രിയമാണ് നൃത്തചുവടുകള്‍കൊണ്ട് വാഹനങ്ങളെ നിയന്ത്രിച്ച് അത്ഭുതം സൃഷ്ടിക്കുന്ന 38 കാരനായ രഞ്ജിത് സിംഗിനെ.
തിരക്കേറിയ നഗരത്തിലൂടെ ധ്രുത ഗതിയില്‍ നീങ്ങുന്ന വാഹനങ്ങളെ നിഷ്പ്രയാസം നിയന്ത്രിക്കുന്നതിനിടയിലാണ് മനോഹരമായ ചുവടുകളും വയ്ക്കുന്നത്. നടന്നു നീങ്ങുമ്പോഴും നര്‍ത്തകന്റെ എല്ലാവിധ ഭാവങ്ങളും ശരീരഭാഷയും രഞ്ജിത്തില്‍ പ്രകടമാണ്.
'ഞാന്‍ വര്‍ഷങ്ങളായി ഒരു മൈക്കിള്‍ ജാക്‌സണ്‍ ആരാധകനാണ്, നീണ്ട പന്ത്രണ്ട് വര്‍ഷം വേണ്ടി വന്നു 'മൂണ്‍വാക്' പഠിച്ചെടുക്കാന്‍' രഞ്ജിത് പറയുന്നു. തുടക്കത്തില്‍ ആളുകളെല്ലാം ആശ്ചര്യപ്പെട്ടുവെങ്കിലും കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ നേടിതന്നത് വലിയ പ്രശസ്തിയാണെന്നാണ് അദ്ദേഹം പറയുന്നു.
തന്റെ നീണ്ടകാലത്തെ പരിശ്രമം സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുകയും 50,000 ത്തോളം ആളുകള്‍ ഫോളോവേഴ്‌സായി വന്നുവെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. മൈക്കിള്‍ ജാക്‌സണ്‍ തനിക്ക് ദൈവത്തെ പോലെയാണെന്നും ഈ പോലീസുകാരന്‍ പറയുന്നു.
https://www.facebook.com/Malayalivartha























