പോലീസുകാരന്റെ വീട്ടിൽ കള്ളൻ കേറിയാൽ എന്തൊക്കെ സംഭവിക്കാം !

പോലീസിനെ പേടിയോടുകൂടികാണുന്ന കള്ളന്മാരുടെ കഥ മാത്രമേ നമ്മൾ കൂടുതലായും കേൾക്കാറുള്ളു. എന്നാൽ ചിലപ്പോളൊക്കെ കള്ളന്മാരെ കൊണ്ട് പണികിട്ടുന്ന പോലീസുകാരുടെ കഥയും നമ്മൾ കേൾക്കാറുണ്ട്. അത്തരം ഒരു പണി കിട്ടിയിരിക്കുകയാണ് ചണ്ഡീഗഡ് സെക്ടര്‍ 40ല്‍ ട്രാഫിക് വിങ്ങില്‍ ഇന്‍സ്പെക്റായ ഹര്‍ഭജന്‍ സിങ് എന്ന പോലീസുകാരന്.
ഹര്‍ഭജന്‍ സിങ്ങും കുടുംബവും ഡിസംബര്‍ 24ന് വീടുപൂട്ടി മറ്റൊരിടത്തു പോയിരുന്നു. എന്നാൽ കഴിഞ്ഞദിവസം വാടക വീടിന്റെ ഉടമസ്ഥനാണ് വാതില്‍ തകര്‍ത്തതായി കണ്ടെത്തിയത് . തുടർന്ന് ഇ കാര്യം അയാൾ പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസെത്തി പരിശോധന നടത്തി മോഷണം സ്ഥിരീകരിച്ചു. സ്ഥലത്തെത്തിയ ഹര്‍ഭജന്‍ സിങ് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കാര്യം അറിയുന്നത്. നഷ്ടപ്പെട്ട വസ്തുക്കളുടെ ലിസ്റ്റ് എടുത്ത അദ്ദേഹം ഞെട്ടി. സ്വര്‍ണാഭരണങ്ങള്‍, കാര്‍ കീ, ലാപ്ടോപ്, 18,000 രൂപ എന്നിവയ്ക്കൊപ്പം തന്റെ സർവീസ് യൂണിഫോമും ബെല്‍റ്റും കള്ളന്‍ കൊണ്ടുപോയിരിക്കുന്നു. ഇനി ആ യൂണിഫോം ഉപയോഗിച്ച് കള്ളൻ ഇംത്ത് കള്ളത്തരമാണ് നടത്താൻ പോകുന്നതെന്നാണ് പോലീസുകാരുടെ ആകാംഷ. എന്നാൽ ആ കേസും പോലീസുകാർ തന്നെ അന്വഷിക്കേണ്ടി വരും .
https://www.facebook.com/Malayalivartha























