പുതുവത്സരത്തിൽ കനത്ത പുകയിൽ കുടുങ്ങി ഡൽഹി; വിമാനത്താവളത്തിൽ കുടുങ്ങിയത് നൂറുകണക്കിന് യാത്രക്കാർ

പുതുവർഷപ്പിറവിയിൽ ഡൽഹി നഗരം ഉണർന്നെഴുന്നേറ്റത് കനത്ത പുകയിലേക്കാണ്. പുകയെ തുടർന്ന് പലവിമാനങ്ങളും റദ്ദാക്കിയത് കാരണം നൂറുകണക്കിന് യാത്രക്കാരാണ് ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയത്. ഡൽഹിയിൽ നിന്നും പുറപ്പെടുന്നതും വരുന്നതുമായ ആറോളം വിമാന സർവ്വീസുകളാണ് റദ്ദാക്കിയത്.
125 മീറ്റർ കാഴ്ച പരിധിയുണ്ടെങ്കിൽ മാത്രമേ വിമാനം ടേക്ക് ഓഫ് ചെയ്യാൻ സാധിക്കു. നിരവധി യാത്രക്കാർ ട്വിറ്റിലൂടെ തങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. പുകയെ തുടർന്ന് ഞായറാഴ്ചയും ചില വിമാനങ്ങൾ പുന:ക്രമീകരിച്ചിരുന്നു.
വിമാനത്താവളത്തിന് പുറമെ ഡൽഹിയിലെ ട്രെയിൻ ഗതാഗതവും താറുമാറായി. 15 ഓളം തീവണ്ടികൾ റദ്ദാക്കുകയും 20 എണ്ണം വഴി തിരിച്ചു വിടുകയും ചെയ്തു. ദിനം പ്രതി വർദ്ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണത്തിൽ ഡൽഹിയും പരിസര പ്രദേശങ്ങളും കഴിഞ്ഞ കുറേ നാളുകളായി കനത്ത പുകയുടെ പിടിയിലാണ്.

https://www.facebook.com/Malayalivartha























