ഉത്തര്‍പ്രദേശില്‍ പുതുവര്‍ഷ രാത്രിയില്‍ മദ്യപിച്ച് വാഹനമോടിച്ച 200 പേരെ പോലീസ് പിടികൂടി

ഉത്തര്‍പ്രദേശില്‍ പുതുവര്‍ഷ രാത്രിയില്‍ മദ്യപിച്ച് വാഹനമോടിച്ച 200 പേരെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്. ഇവരില്‍ ഏറെ പേരും അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ഇവരില്‍ 50 പേരും തലസ്ഥാന നഗരമായ ലക്‌നോവില്‍ നിന്നുള്ളവരാണെന്നാണ് വിവരം. പിടികൂടിയവര്‍ എല്ലാം തന്നെ പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുത്ത് മടങ്ങിയവരാണെന്നും പോലീസ് അധികൃതര്‍ അറിയിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരും.
https://www.facebook.com/Malayalivartha























