ലാന്‍ഡ് ചെയ്തിട്ടും പുറത്തിറങ്ങാന്‍ കഴിയാതെ യാത്രക്കാര്‍

ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ യാത്രക്കാര്‍ കാത്തിരിക്കേണ്ടി വന്നത് രണ്ട് മണിക്കൂറിലേറെ. എയര്‍പോര്‍ട്ടില്‍ വിമാനത്തിന് പാര്‍ക്ക് ചെയ്യാന്‍ ഇടം ഇല്ലാതിരുന്നതാണ് ഇതിന് കാരണമായി അധികൃതര്‍ പറയുന്നത്. ശനിയാഴ്ച ജയ് പ്രകാശ് നാരായണ്‍ എയര്‍പോര്‍ട്ടില്‍ ഗോ എയര്‍ വിമാനം ലാന്‍ഡ് ചെയ്‌തെങ്കിലും യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനായില്ല.
ഇന്‍ഡിഗോ വിമാനത്തിന്റെ രണ്ട് വിമാനങ്ങള്‍ ഒന്നും അഞ്ചും സ്ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്നു. സ്ലോട്ട് നമ്ബര്‍ നാലില്‍ വെള്ളിയാഴ്ച രാത്രിയെത്തിയ വിമാനം പാര്‍ക്ക് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഒന്നേ മുക്കാല്‍ മണിക്കൂര്‍ യാത്രക്കാര്‍ക്ക് വിമാനത്തിനകത്ത് ഇരിക്കേണ്ടി വന്നു.
എയര്‍ ഇന്ത്യയുടെ 407 വിമാനത്തിനും ഇതേ ഗതിയായിരുന്നു. യാത്രക്കാര്‍ക്ക് ഒരു മണിക്കൂറും പത്ത് മിനിട്ടും പുറത്തിറങ്ങാനായി കാത്തിരിക്കേണ്ടി വന്നു.
https://www.facebook.com/Malayalivartha























