നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയാക്കാനുള്ള നടപടിയുടെ ഭാഗമാണ്; രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത് തീരുമാനമെടുക്കാനുള്ള കഴിവും, അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുമാണ്

നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയത് ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയാക്കാനുള്ള നടപടിയുടെ ഭാഗമാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കാന്‍ കഴിഞ്ഞത് നരേന്ദ്രമോഡി പ്രധാനമന്ത്രിയായതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചിലത് നടപ്പാക്കുമ്പോള്‍ ആദ്യം ബുദ്ധിമുട്ടുണ്ടാകും. മോഡിയ്ക്ക് അവയെല്ലാം മറികടക്കാനുള്ള കഴിവുണ്ട്. കാരണം അത്ര ശക്തമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണമെന്നും പരീക്കര്‍ പറഞ്ഞു.
രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത് തീരുമാനമെടുക്കാനുള്ള കഴിവും, അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുമാണ്. അദേഹത്തിനത് വേണ്ടുവോളമുണ്ട്. മോഡി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷകളാണുള്ളത്. അത് പൂര്‍ണമായും നടപ്പിലാക്കാന്‍ ഏറെ ശ്രമം നടത്തേണ്ടതുണ്ട്. മുംബൈയിലെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മനോഹര്‍ പരീക്കര്‍.
https://www.facebook.com/Malayalivartha























