അച്ഛന്‍ വഴക്കു പറഞ്ഞു...10 വയസുകാരന്‍ ജീവനൊടുക്കി

കൂട്ടുകാരോടൊപ്പം കളിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് 10 വയസുകാരന്‍ കുളിമുറിയില്‍ തൂങ്ങിമരിച്ചു. പുതുവര്‍ഷ രാവില്‍ കുളിക്കാതെ കൂട്ടുകാരോടൊപ്പം കളിച്ചതിനാണ് അച്ഛന്‍ വഴക്ക് പറഞ്ഞത്. കോയമ്ബത്തൂരിലാണ് സംഭവം നടന്നത്.
അഞ്ചാം ക്ലാസുകാരനായ കുട്ടി കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കെയാണ് അച്ഛന്‍ വഴക്ക് പറഞ്ഞത്. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി കുളിമുറിയിലേക്ക് കയറുകയായിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ടവ്വല്‍ ഉപയോഗിച്ച് തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുട്ടിയെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ കൊണ്ട് വന്നതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























