മദ്യം കഴിക്കാൻ ആധാർ വേണോ..?

മദ്യം കഴിക്കണമെങ്കിലും ആധാര്‍ കാര്‍ഡ് നിർബന്ധമാകുന്നു. ഡൽഹിയിലാണ് ഇങ്ങനെയൊരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ 25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ അരലക്ഷം രൂപ പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ.
ഡല്‍ഹിയില്‍ 25 വയില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് കുറ്റകരമായിരുന്നെങ്കിലും നടപ്പിലാകുന്നുണ്ടായിരുന്നില്ല. തെറ്റാവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും 5 ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. വയസുതെളിയിക്കാന്‍ ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച ശേഷമാവും മദ്യവില്‍പന.
ഡല്‍ഹി പൊലീസും എക്‌സൈസ് വകുപ്പുമാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് പുതിയ തീരുമാനം.
https://www.facebook.com/Malayalivartha























