മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണി; ബി.ജെ.പി എം.എല്‍.എ

മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണിയാണെന്ന് ബി.ജെ.പി എം.എല്‍.എ ബന്‍വാരിലാല്‍ സിംഘാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2030ഒാടെ ഇന്ത്യയുടെ നിയന്ത്രണം കൈയടക്കാനും ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാനും മുസ്ലിങ്ങൾ കൂടുതല്‍ കുട്ടികളെ പ്രസവിച്ചു കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
''മുസ്ലിങ്ങൾ 12-14 കുട്ടികളെയാണ് പ്രസവിക്കുന്നത്. ഹിന്ദുക്കളാക്കൾ ഒന്നോ രണ്ടോ കുട്ടികളിൽ നിർത്തുന്നു. മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണിയാണ്. പ്രസിഡന്‍റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ എന്നീ പദവികള്‍ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയാണ് മുസ്ലിങ്ങൾ നടത്തുന്നത്'' - അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നു. മുസ്ലിങ്ങൾ നിയമനിര്‍മാണപദവികളിലെത്തിയാല്‍ ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരാകും. ഏറെ ആലോചിച്ചശേഷമാണ് ഇൗ പോസ്റ്റ് ഇട്ടതെന്നും അതുകൊണ്ടുതന്നെ പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























