പണമില്ലാത്തതിനാൽ സ്വന്തം ശരീരം വില്‍ക്കേണ്ട അവസ്ഥ വന്നു; യുവതി രണ്ടാഴ്ച പ്രായമായ കുഞ്ഞിനെ വിറ്റു

യുവതി രണ്ടാഴ്ച പ്രായമായ കുഞ്ഞിനെ 45000 രൂപയ്ക്ക് വിറ്റു. ഉത്തര്‍ പ്രദേശിലാണ് സംഭവം നടന്നത്. തന്റെ രോഗിയായ ഭർത്താവിനെ ചികിൽസിക്കാൻ കാശില്ലാത്തതിനാലാണ് യുവതി കുഞ്ഞിനെ വിറ്റു കാശാക്കിയത്.
കാശിനായി സ്വന്തം ശരീരം വില്‍ക്കേണ്ടിവരുന്ന അവസ്ഥ വന്നു. വേറെ വഴിയില്ലാത്തതുകൊണ്ടാണ് താന്‍ കുഞ്ഞിനെവിറ്റതെന്ന് യുവതി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടിയെ എത്രയും വേഗം മാതാപിതാക്കള്‍ക്ക് ഒപ്പം എത്തിക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് പറഞ്ഞു.
https://www.facebook.com/Malayalivartha























