പുകമഞ്ഞ് ഡല്‍ഹിയില്‍ ഇന്നും ഗതാഗതം തടസ്സപ്പെട്ടു

പുകമഞ്ഞു മൂടിയതോടെ ഡല്‍ഹിയില്‍ ഇന്നും ഗതാഗതം സ്തംഭിച്ചു. 20 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. കാഴ്ച പരിധി 300 മീറ്ററിലും താഴെയായതിനാല്‍ റോഡ് ഗതാഗതം തടസപ്പെട്ടു. പലയിടത്തും 8.4 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രാവിലെ കുറഞ്ഞ താപനില. 21 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 64 ട്രെയിനുകള്‍ വൈകിയോടുകയാണ്. 24 ട്രെയിനുകളുടെ സമയം മാറ്റിയിട്ടുണ്ട്.
അതേസമയം, രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയില്‍ മഞ്ഞുമൂലം കാഴ്ച തടസ്സപ്പെട്ടതിനാല്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha























