അമിതമായ മുടി കൊഴിച്ചിൽ; വിഷമം സഹിക്കാനാകാതെ യുവാവ് ചെയ്തത്...

മുടി കൊഴിച്ചിൽ വർദ്ധിക്കുന്നതിലുള്ള വിഷമം താങ്ങാനാകാതെ യുവാവ് ആത്മഹത്യ ചെയ്തു. മധുര ജയ്ഹിന്ദ്പുരം സ്വദേശിയായ ആർ. മിഥുൻ രാജാണ് ആത്മഹത്യ ചെയ്തത്.
ത്വക്ക് രോഗം കാരണം മുടി കൊഴിച്ചിൽ കൂടിവരികയായിരുന്നു. ഈ പ്രശ്നം 27 വയസുകാരനായ യുവാവിനെ സങ്കടത്തിലാഴ്ത്തിയിരുന്നു. മുടി കൊഴിച്ചിൽ മാറ്റാൻ ഇയാൾ പല മരുന്നുകളും ഉപയോഗിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ് യുവാവ് ഇങ്ങനെയൊരു കടുംകൈ ചെയ്തത്.
ബംഗളൂരുവിലെ സോഫ്റ്റ്വെയർ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു മിഥുൻ. കഴിഞ്ഞവർഷമാണ് ചെന്നൈ ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് രാജ് ബംഗളൂരുവിലേക്ക് പോയത്.
https://www.facebook.com/Malayalivartha























