രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് രണ്ട് മണിക്കൂറിനുള്ളിൽ ആറ് കൊലപാതകങ്ങൾ നടത്തിയ സൈക്കോ കില്ലർ പിടിയിൽ

രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് രണ്ട് മണിക്കൂറിനുള്ളിൽ ആറ് കൊലപാതകങ്ങൾ നടത്തിയ സൈക്കോ കില്ലർ പിടിയിൽ. ഹരിയാനയിലെ പൽവാളിൽ ഇന്ന് പുലർച്ചെ രണ്ടിനും നാലിനുമിടയ്ക്കാണ് കൊലപാതക പരമ്പര അരങ്ങേറിയത്.
പൽവാൾ മേഖലയിലെ വിവിധ പ്രദേശങ്ങളിലാണ് കൊലപാതകങ്ങൾ നടന്നത്. ആഗ്ര റോഡിനും മിനാർ റോഡിനുമിടയിലാണ് ആദ്യ നാല് കൊലപാതകങ്ങൾ നടന്നത്. പിന്നീട് ഒരു സുരക്ഷാ ജീവനക്കാരനും സ്ത്രീയുമായിരുന്നു ഇരകൾ.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് കൊലപാതകി അക്രമം നടത്തിയത്. സി.സി.ടി.വിയിൽ നിന്നുമുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൽവാളിലെ ആദർശ് നഗറിൽ നിന്നുമാണ് അക്രമിയെ പിടികൂടിയത്. മുൻ കരസേന ഉദ്യോഗസ്ഥനായ നരേഷ് എന്നയാളാണ് കൃത്യം നടത്തിയത്. ഇയാൾ മാസസിക രോഗത്തിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























