രക്തദാനം ചെയ്തോളു... ശമ്പളത്തോടെകൂടി അവധി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

രക്തദാനം ചെയ്യുന്ന ദിവസം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനി മുതൽ ശമ്പളത്തോടെയുള്ള അവധി ലഭിക്കുമെന്ന് ഉദ്യോഗസ്ഥ - പരിശീലനകാര്യ മന്ത്രാലയം അറിയിച്ചു. അംഗീകൃത രക്തബാങ്കിൽനിന്ന് രക്തം ദാനം ചെയ്തത് സംബന്ധിച്ച യോഗ്യമായ തെളിവ് നൽകിയാൽ ഒരു ദിവസത്തെ അവധി ലഭിക്കും.
ഒരു വർഷത്തിൽ ഇത് പോലുള്ള നാല് അവധികൾ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ പൂർണ തോതിലുള്ള രക്തദാനത്തിന് മാത്രമേ അവധി അനുവദിക്കാൻ സർവീസ് ചട്ടങ്ങൾ അനുവദിക്കുന്നുള്ളൂ. എന്നാൽ ഇനി മുതൽ പ്ലേറ്റ്ലെറ്റ്, പ്ലാസ്മ, തുടങ്ങിയ രക്തഘടകങ്ങൾ ദാനം ചെയ്യുന്നവർക്കും അവധി അനുവദിക്കും.
https://www.facebook.com/Malayalivartha























