രാത്രി മൂത്രമൊഴിക്കാൻ ഇറങ്ങിയ പെൺകുട്ടിയെ നാലു യുവാക്കൾ തട്ടിക്കൊണ്ടുപ്പോയി പീഡിപ്പിച്ചു; മനംനൊന്ത യുവതി ജീവനൊടുക്കി

അർദ്ധരാത്രി മൂത്രമൊഴിക്കാൻ ഇറങ്ങിയ പെൺകുട്ടിയെ യുവാക്കൾ ചേർന്ന് ബലാത്സംഗം ചെയ്തു. ഇതിൽ മനംനൊന്ത പെൺകുട്ടി ജീവനൊടുക്കി. മധ്യപ്രദേശിലെ ബൈത്തുല്‍ ജില്ലയിലാണ് സംഭവം നടന്നത്.
പെൺകുട്ടിയുടെ വീടിനു സമീപത്തായി ഇവർ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. മൂത്രമൊഴിക്കാൻ പെണ്‍കുട്ടി വീടിനു പുറത്തിറങ്ങിയപ്പോഴാണ് നാല് യുവാക്കള്‍ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ചത്. നാലുപ്പേരും മദ്യപിച്ചിരുന്നു.
വീടിനടുത്തുള്ള കൃഷിപ്പാടത്തേക്ക് കൊണ്ട് പോയ പെണ്‍കുട്ടിയെ നാലുപ്പേരും ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി ബലാത്സംഗം ചെയ്തവരുടെ പേരുകള്‍ എഴുതി വച്ചശേഷം വീടിന് സമീപത്തെ വൈക്കോല്‍പുരയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് നാലുപ്പേരെയും അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























