മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമഗതാഗതങ്ങള്‍ തടസ്സപ്പെട്ടു

മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ ഇന്നും വ്യോമ റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നു കാഴ്ച അവ്യക്തമായതുമൂലമാണ് ഗതാഗത സംവിധാനങ്ങള്‍ താറുമാറായത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചിരിക്കുന്നത്. മൂടല്‍ മഞ്ഞ് മൂലം 18 സര്‍വീസുകളാണ് വൈകുന്നത്.
ട്രെയിന്‍ സര്‍വീസുകളെയും മഞ്ഞ് പ്രതികൂലമായി ബാധിച്ചു. 21 സര്‍വീസുകള്‍ റദ്ദാക്കി. 59 സര്‍വീസുകള്‍ വൈകുകയും 13 സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ഏതാനും ദിവസം കൂടി മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























