വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയോട് യുവാവ് ചെയ്തത് ഇങ്ങനെ...

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ 19 കാരനായ യുവാവ് വീട്ടിലേക്ക് വിളിച്ചു വരുത്തി ടെറസിന് മുകളില്‍ നിന്നും തള്ളിയിട്ടു. ഡൽഹിയിലാണ് സംഭവം നടന്നത്. ദുബായ് യൂണിവേഴ്സിറ്റിയിലെ മാനേജ്മെന്‍റ് കോഴ്സ് വിദ്യാര്‍ത്ഥിയായ ഷാഹില്‍ ഖാൻ ആണ് യുവതിയെ ടെറസിനു മുകളിൽനിന്നും തള്ളിയിട്ടത്.
ഷാഹിലും ഈ യുവതിയും സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു. ഡിസംബര്‍ 30 ന് ഷാഹിൽ യുവതിയെ വിളിക്കുകയും തന്റെ കൂടെ ഒളിച്ചോടാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ യുവതി അത് നിരസിച്ചു.
തനിക്ക് വീട്ടുകാര്‍ വിവാഹം ആലോചിക്കുന്നുണ്ടെന്നും തനിക്കതില്‍ താല്‍പ്പര്യമില്ലെന്നും യുവതി പറഞ്ഞു. എന്നാൽ ഷാഹിൽ പിന്മാറാൻ തയ്യാറായില്ല. യുവതിയോട് വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. യുവതി സമ്മതിക്കാത്തതിനാൽ പിറ്റേദിവസം യുവതിയെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തിയശേഷം യുവതിയെ ടെറസിൽനിന്നും തള്ളിയിടുകയായിരുന്നു.
യുവതിക്ക് സമ്മാനമായി ഷാഹിൽ വിലകൂടിയ മൊബൈല്‍ ഫോണ്‍ സമ്മാനിച്ചിരുന്നു. യുവതി വിവാഹാഭ്യർഥന നിരസിച്ചതിനാൽ ഫോണിന്‍റെ കാശ് തിരികെ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഫോണിന്‍റെ വിലയായ് 70,000 രൂപയാണ് ഇയാൾ യുവതിയോട് ചോദിച്ചത്. യുവതി സുഖപ്പെട്ടു വരികയാണ്. കൊലപാതക ശ്രമത്തിന് ഷാഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























