ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവായി രജീന്ദര്‍ ഖന്ന നിയമിതനായി

രജീന്ദര്‍ ഖന്നയെ ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവായി നിയമിച്ചു. അദ്ദേഹം രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ മേധാവിയായിരുന്നു. അരവിന്ദ് ഗുപ്ത സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് രജീന്ദര്‍ ഖന്നയെ നിയമിച്ചത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നിയമനകാര്യങ്ങള്‍ക്കുള്ള കാബിനറ്റ് യോഗമാണ് തീരുമാനമെടുത്തത്.
രജീന്ദര്‍ ഖന്ന 2016ലാണ് റോയുടെ മേധാവി സ്ഥാനത്തു നിന്നും വിരമിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച ഭീകരവാദ വിരുദ്ധ വിദഗ്ദ്ധനായാണ് ഖന്ന അറിയപ്പെടുന്നത്. മുംബയ് ഭീകരാക്രമണം, കാശ്മീര്‍ പ്രക്ഷോഭം എന്നിവയടക്കം രാജ്യം നേരിട്ട സുപ്രധാന വിഷയങ്ങളില്‍ ഖന്നയുടെ ഇടപെടലുകള്‍ വളരെ നിര്‍ണായകമായിരുന്നു.b
https://www.facebook.com/Malayalivartha























