ഇനി ട്രെയിനുകൾ വൈകിയാൽ യാത്രക്കാരറിയും

ട്രെയിനുകൾ വൈകിയാൽ ഇനി യാത്രക്കാർ അറിയും. യാത്രക്കാർക്ക് ഫോണിൽ എസ്എംഎസ് സന്ദേശമായി ലഭിക്കും. ഒരു മണിക്കൂറിൽ കൂടുതൽ വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാർക്ക് അറിയിപ്പ് ലഭിക്കുന്നത്. സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് എന്നിവയുൾപ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചാണ് ഈ സൗകര്യം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കുന്നത്.
നേരത്തേ രാജധാനി, ശതാബ്ധി തുടങ്ങിയ ട്രെയിനുകളെക്കുറിച്ച് മാത്രമാണ് യാത്രക്കാർക്ക് എസ്എംഎസ് സൗകര്യം നൽകിയിരുന്നത്.
https://www.facebook.com/Malayalivartha























