ഓടിക്കൊണ്ടിരുന്ന ട്രെയിനുകളുമായി ഉപഗ്രഹം വഴി ബന്ധപ്പെടുന്ന പദ്ധതി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് റെയില്‍വേ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുമായി ഉപഗ്രഹം വഴി ബന്ധപ്പെടുന്ന പദ്ധതി 2018 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഐ.എസ്.ആര്‍.ഒ യുടെ സഹായത്തോടെ ട്രെയിനുകളില്‍ പ്രത്യേക ആന്റിനകള്‍ ഘടിപ്പിച്ചാണ് ബന്ധപ്പെട്ടവര്‍ക്ക് ട്രെയിനുകളുമായി ആശയവിനിമയം നടത്താനാന്‍ കഴിയുക.
ഈവര്‍ഷം അവസാനത്തോടെ രാജ്യത്തെ 10,800 ഓളം ട്രെയിനുകളില്‍ ഈ സൗകര്യം ലഭ്യമാക്കുമെന്ന് റെയില്‍വേ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിലവില്‍ 10 ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി വിജയമാണെന്നും ന്യൂഡല്‍ഹി ഗുവാഹതി, ഡല്‍ഹിമുംബൈ റൂട്ടുകളിലെ ചില ഇലക്ട്രിക് ട്രെയിനുകളില്‍ ഇപ്പോള്‍ ഈ സൗകര്യവുമുണ്ട്.
ഇന്ത്യന്‍ ബഹിരാകാശഗവേഷണകേന്ദ്രം വികസിപ്പിച്ച റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തെ അടിസ്ഥാനമാക്കി ട്രെയിനുകളിലെ എന്‍ജിന്‍മുറിക്കുള്ളിലും ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ട്രെയിനുകളുടെ തത്സമയവിവരങ്ങളും അപകടങ്ങള്‍ സംഭവിച്ചാല്‍ അതും വേഗത്തില്‍ അറിയാനാവും.
https://www.facebook.com/Malayalivartha























