കനത്ത മൂടല്‍ മഞ്ഞിലും റിപ്പബ്ലിക് പരേഡ് റിഹേഴ്‌സലിന് അണിനിരന്ന് സൈനികര്‍

കനത്ത മൂടല്‍ മഞ്ഞിലും അതിശൈത്യത്തിലും റിപ്പബ്ലിക് ഡേ പരേഡ് റിഹേഴ്‌സലിന് സൈനികര്‍ അണിനിരന്നു. പുലര്‍ച്ചെ ഡല്‍ഹിയിലെ രാജ്പഥിലാണ് സൈനികര്‍ അതിശൈത്യത്തെ അവഗണിച്ച് യൂണിഫോമില്‍ പരേഡ് നടത്തുന്നത്.
കനത്തമൂടല്‍ മഞ്ഞുമൂലം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താളത്തില്‍ നിന്നുമുള്ള വിമാനസര്‍വീസുകള്‍ ഇന്നും താറുമാറായി. 20 വിമാനങ്ങളുടെ സമയക്രമങ്ങളാണ് മാറ്റിയത്.
ഡല്‍ഹിയില്‍ നിന്നുള്ള പല ട്രെയിനുകളും വൈകി. ദൃശ്യപരിധി കുറഞ്ഞതു മൂലം നോര്‍ത്തേണ്‍ റെയില്‍വേ 14 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 18 ട്രെയിനുകളുടെ സമയക്രമം മാറ്റിയതായും 60 സര്‍വീസുകള്‍ നേരം വൈകി സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.
ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും പുകമഞ്ഞും ഗതാഗതത്തെയും ജനജീവിതത്തെയും ബാധിച്ചു.
https://www.facebook.com/Malayalivartha























