വിദേശകാര്യമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്നു തുടക്കം

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിദേശത്തേക്ക്. തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് സുഷമ സന്ദര്‍ശിക്കുന്നത്.
2018ലെ സുഷമയുടെ ആദ്യ വിദേശയാത്രയാണിത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിന് ഇന്ന് തുടക്കം കുറിച്ചു. ഇന്ന് തായ്‌ലന്‍ഡില്‍ എത്തുന്ന സുഷമ തായ്‌ലന്‍ഡ് വിദേശകാര്യമന്ത്രി ഡോണ്‍ പ്രമുദ്വിനയുമായി കൂടിക്കാഴ്ച നടത്തും.
പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നാണ് സൂചന. ജനുവരി അഞ്ച്, ആറ് തീയതികളിലാണ് സുഷമ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്. ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി റെറ്റ്‌നോ മാര്‍സിയുദിയുമായും സുഷമ കൂടിക്കാഴ്ച നടത്തും. ജനുവരി ഏഴിനാണ് സുഷമ സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്നത്.
മൂന്നു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തുന്നത്.
https://www.facebook.com/Malayalivartha
























