ആര്‍കെ നഗറിലെ വിജയം പണം കൊടുത്ത് വാങ്ങിയത്, തമിഴ്നാട് രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിനു അപമാനമാണ്. ആര്‍കെ നഗറിലെ വിജയം ; ദിനകരനെ വിമര്‍ശിച്ച് കമല്‍ഹാസന്‍ രംഗത്ത്

അണ്ണാഡിഎംകെ വിമത നേതാവ് ടിടിവി ദിനകരനെതിരെ ആരോപണവുമായി നടന്‍ കമല്‍ഹാസന്‍. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ദിനകരന്‍ വിജയിച്ചത് പണത്തിന്റെ പിന്‍ബലത്തിലാണെന്നു താരം പറഞ്ഞു. തമിഴ് മാസികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിലാണ് ദിനകരനെതിരെ പേരടുത്ത് പറയാതെ കമല്‍ഹാസന്‍ വിമര്‍ശിച്ചത്.
ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് തമിഴ്നാട് രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിനു അപമാനമാണ്. ആര്‍കെ നഗറിലെ വിജയം പണംകൊടുത്ത് വാങ്ങിയതാണ്. വിലക്കെടുത്ത് നേടിയ വിജയത്തെ കുംഭകോണമെന്ന് വിളിക്കുന്നില്ല. ഇത് പകല്‍ വെളിച്ചത്തില്‍ നടത്തിയ അഴിമതിയാണ് താരം പറയുന്നു. അതേസമയം കമല്‍ഹാസന്റെ ആരോപണത്തിനെതിരെ ദിനകരന്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ വിജയം ദഹിക്കാത്തതു കൊണ്ടാണാണ് കമല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കന്നത്. ഇത്തരം ആരോപണം ഉന്നയിക്കുക വഴി ആര്‍കെ നഗറിലെ വോട്ടര്‍മാരെ കമല്‍ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും ദിനകരന്‍ പറഞ്ഞു.
ആര്‍കെ നഗര്‍ ഉപ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയമാണ് ദിനകരന്‍ നേടിയിരിക്കുന്നത്. 2016ലെ ജയലളിതയുടെ ഭൂരിപക്ഷം ദിനകരന്‍ മറികടന്നിരുന്നു. സ്വതന്ത്രനായി മത്സരിച്ച ദിനകരന്‍ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. തമിഴക രാഷ്ട്രീയത്തെയും സര്‍ക്കാരിനെയും ഞെട്ടിച്ചാണ് ടി.ടി.വി.ദിനകരന്‍ വമ്ബന്‍ വിജയം നേടിയത്.
https://www.facebook.com/Malayalivartha























