മഹാരാഷ്ട്ര സംഘർഷം: ബിജെപിയെ പ്രതിക്കൂട്ടിലാക്കി ശിവസേന; ജിഗ്നേഷ് മേവാനിക്കെതിരെ കേസ്

മഹാരാഷ്ട്രയിലുണ്ടായ ദളിത് പ്രക്ഷോഭത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച് ശിവസേന . പ്രശ്നം പരിഹരിക്കാൻ ഫലപ്രദമായതൊന്നും സർക്കാരിന് ചെയ്യാൻ സാധിച്ചില്ലെന്ന് ശിവസേന കുറ്റപ്പെടുത്തി. എന്നാൽ പുണെയിലെ പരിപാടിയിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന പരാതിയിൽ ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ്.മേവാനി, ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ഡിസംബര്‍ 31-നു പൂനെയിലെ അക്ഷയ് ബിക്കാദ്, അനന്ത് ദോന്ത് എന്നീ യുവാക്കള്‍ നല്‍കിയ പരാതിയിന്മേലാണു പൂനെ പോലീസിന്റെ നടപടി. പൂനെയിലെ ഷാനിവാര്‍വാലയില്‍ ജിഗ്നേഷും ഉമര്‍ ഖാലിദും നടത്തിയ പ്രസംഗം പ്രകോപനപരവും മതവിദ്വേഷം വളര്‍ത്തുന്നതുമായിരുന്നുവെന്നാണ് പരാതി. സംഘർഷത്തെ തുടർന്ന് ബുധനാഴ്ച ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ബന്ദ് മുംബൈയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. മുംബൈയിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം അക്രമാസക്തവുമായി.
https://www.facebook.com/Malayalivartha
























