കള്ളന്റെ കൈയ്യില്‍ താക്കോല്‍ ഏല്‍പിച്ചപ്പോള്‍?

വിശ്വസിച്ച് വീടേല്‍പിച്ച വീട്ടുടമസ്ഥന് പണി കൊടുത്ത് കാവല്‍ക്കാരന്‍ മുങ്ങി. ഉടമസ്ഥന്‍ വീട്ടിലില്ലാത്ത സമയം വീട് കുത്തിതുറന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും 10,000 രൂപയുമായി വീട്ടു കാവല്‍ക്കാരന്‍ മുങ്ങിയത്.
ബെംഗളൂരുവിലെ ആര്‍.ടി നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
നേപ്പാളില്‍ നിന്നുള്ള 29 കാരനായ ഗോവിന്ദാണ് കടന്നു കളഞ്ഞത്. ഇയാളെ പിടിക്കുവാന്‍ പൊലീസിന് ഇതു വരെയും ആയിട്ടില്ല. വീട്ടുകാവല്‍ക്കാരനായ ഗോവിന്ദ് ജനലിന്റെ ഗ്രില്ല് തകര്‍ത്ത് വീടിനകത്ത് കയറുകയും, മോഷണം നടത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha























