മഹാരാഷ്ട്രയിലുണ്ടായ സംഘര്‍ഷത്തില്‍ കലാപകാരികള്‍ 286 ബസുകള്‍ തകര്‍ത്തു

മഹാരാഷ്ട്രയില്‍ ഭീമ കോറെഗാവ് യുദ്ധവാര്‍ഷികത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കലാപകാരികള്‍ 286 ബസുകള്‍ തകര്‍ത്തു. ബിഇഎസ്ടിയുടെ ബസുകളാണ് കലാപകാരികള്‍ തകര്‍ത്തത്.
ജനുവരി രണ്ട്, മൂന്ന് തിയതികളില്‍ സംസ്ഥാനത്ത് നടന്ന അക്രമങ്ങളിലാണ് കലാപകാരികള്‍ ബസുകള്‍ തകര്‍ത്തത്. 20,51,760 രൂപയുടെ നാശനഷ്ടമാണ് ഇതുമൂലം ബിഇഎസ്ടിക്ക് ഉണ്ടായിരിക്കുന്നത്. പൂനയില്‍ കൊറെഗാവ് യുദ്ധവാര്‍ഷികത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ കലാപം ഉണ്ടായത്. കലാപങ്ങളെ തുടര്‍ന്നു 16 കേസുകളാണ് മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha






















