ജമ്മുകാശ്മീരില്‍ കൊടുംതണുപ്പ്: കാര്‍ഗിലില്‍ താപനില -20 ഡിഗ്രി

ജമ്മു കാഷ്മീരിലെ അതിര്‍ത്തി പ്രദേശമായ കാര്‍ഗിലില്‍ കൊടുംതണുപ്പ്. മൈനസ് 20 ഡിഗ്രി താപനിലയാണ് വ്യാഴാഴ്ച ലഡാക് മേഖലയില്‍ ഉള്‍പ്പെടുന്ന കാര്‍ഗിലില്‍ രേഖപ്പെടുത്തിയത്.
കാഷ്മീര്‍ താഴ്വരയില്‍ താപനില പൂജ്യം ഡിഗ്രിക്കു താഴെയാണ്. രണ്ടു ദിവസത്തേക്ക് മഞ്ഞുവീഴചയും കൊടുംതണുപ്പും തുടരുമെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീനഗറില്‍ മൈനസ് മൂന്നു ഡിഗ്രിയാണ് താപനില. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. അഞ്ചു ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഗതാഗത സംവിധാനങ്ങള്‍ തടസപ്പെട്ടു. റെയില്‍വ്യോമ സര്‍വീസുകള്‍ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്തിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു
https://www.facebook.com/Malayalivartha






















