യുവാവിനെ തട്ടിക്കൊണ്ടുപോയത്തിനു ശേഷം തോക്കിന്‍ മുനയില്‍ നിര്‍ത്തി അജ്ഞാത യുവതിയെ വിവാഹം കഴിപ്പിച്ചു

പക്ദുവാ ശാദി വിവാഹ സമ്പ്രദായത്തിന് ബലിയാടായത് യുവ എന്‍ജിനീയര്‍. ബലപ്രയോഗിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയത്തിനു ശേഷം തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത യുവതിയെകൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹത്തിൽ നിന്ന് പിന്തിരിയാൻ യുവാവ് വളരെയധികം ശ്രമിച്ചെങ്കിലും അയാളെ മർദിച്ച് അവശനാക്കുകയായിരുന്നു. ഒടുവിൽ തോക്കുചൂണ്ടി ഭീക്ഷണിപ്പെടുത്തി വിവാഹം ചെയ്യിക്കുകയായിരുന്നു. നിര്‍ബന്ധിത വിവാഹത്തിന് വിധേയനായത് ഝാര്‍ഖണ്ഡ് സ്വദേശി വിനോദ് കുമാര്‍ എന്ന യുവ എന്‍ജിനിയറാണ്.
തോക്കിന്മുനയില്‍ നിർത്തികൊണ്ടുള്ള ഈ വിവാഹം ബിഹാറിലാണ് സംഭവവച്ചത്. പക്ദുവാ ശാദി എന്നറിയപ്പെടുന്ന സമ്ബ്രദായത്തിന്റെ ഇരയാവുകയായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിലെ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ച് അയക്കാൻ പറ്റാതെ വരുന്ന സാഹചര്യത്തിൽ പുരുഷന്മാരെ തട്ടികൊണ്ട് പോയി ഭീക്ഷണിപ്പെടുത്തി വിവാഹം ചെയ്യിക്കുന്ന രീതിയാണ് പക്ദുവാ ശാദി.
https://www.facebook.com/Malayalivartha






















