പോക്കറ്റുകൾ കിഴടക്കാൻ വരുന്നു ചോക്ലേറ്റ് നിറത്തിൽ പുതിയ 10 രൂപ നോട്ടുകൾ ! ;പുതിയ പത്തു രൂപ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ;പുതിയ നോട്ടിന്‍റെ ചിത്രം പുറത്തു വിട്ടു

പുതിയ പത്തു രൂപ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ നോട്ടിന്‍റെ ചിത്രം ആര്‍.ബി.ഐ പുറത്തു വിട്ടു. ചോക്ലേറ്റ് നിറത്തിലാണ് പുതിയ നോട്ട്.
പുതിയ നോട്ട് നിലവില്‍ വരുമെങ്കിലും പഴയ പത്തു രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. പഴയ പത്തു രൂപ നോട്ടുകള്‍ ഉപയോഗിച്ച് വിനിമയം നടത്തുന്നതിന് തടസമില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
ഗാന്ധി സീരീസിലുള്ള നോട്ടിന്‍റെ ഒരു വശത്ത് ഗാന്ധിയുടെ ചിത്രവും മറുവശത്ത് അശോകചക്രത്തിന്‍റെ ചിത്രവുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. സ്വച്ഛതാ അഭിയാനിന്‍റെ ലോഗോയും നോട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















