സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികളും ഡ്രൈവറും മരിച്ചു

ഇന്‍ഡോറില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികളും ബസ് ഡ്രൈവറും മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലെ ബീച്ചോളിയിലാണ് സംഭവം. ഇന്‍ഡോറിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ മുപ്പതോളം കുട്ടികളുണ്ടായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവഡൈറില്‍ ഇടിച്ചുകയറിയ ശേഷം തെറ്റായ ദിശയിലെത്തി. ഈ സമയം എതിരെ വന്ന ട്രക്ക് ബസില്‍ ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ സ്റ്റിയറിങ് തകരാറിലായതാണ് അപകട കാരണമെന്ന് കരുതുന്നു. അഞ്ച് വിദ്യാര്‍ത്ഥികളും ബസ് ഡ്രൈവറും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തില്‍ ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha


























