ജോലി ഭിക്ഷാടനം, ഭാര്യമാര്‍ മൂന്ന്... മാസം അവസാനമാകുമ്പോള്‍ ചോട്ടുവിന്റെ കീശയില്‍ എത്തുന്ന തുക കേട്ടാല്‍ ഞെട്ടും

തൊഴില്‍ ഭിക്ഷാടനമാണെങ്കിലും ജാര്‍ഖണ്ഡ് സ്വദേശിയായ ചോട്ടു ബാരക്ക പ്രതിമാസം സമ്പാദിക്കുന്നത് നാല് ലക്ഷം രൂപയാണ്.
റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ മുതല്‍ ഇരുട്ടുന്ന വരെ ഭിക്ഷയാചിക്കുന്നയിയാള്‍ ആഴ്ച്ച തികയുമ്പോഴേക്കും ലക്ഷങ്ങളുടെ കളക്ഷന്‍ കീശയിലാക്കിയിരിക്കും. ഭിക്ഷാടനം കൂടാതെ സ്വന്തം നാട്ടില്‍ ഇയാള്‍ക്കൊരു പാത്രകടയുമുണ്ട്.
മൂന്ന് ഭാര്യമാരാണ് ചോട്ടുവിനുള്ളത്. ഇതില്‍ നാട്ടിലെ പാത്രകടയുടെ ചുമതല ആദ്യ ഭാര്യയെ ഏല്‍പ്പിച്ചിരിക്കുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ കളക്ഷന്‍ കുറവ് വരാന്‍ സാധ്യതയുള്ള ദിവസങ്ങളില്‍ ഇയാള്‍ സൈഡ് ബിസിനസ് എന്ന വണ്ണം പാത്ര കച്ചവടവും നടത്താറുണ്ട്.
മാസവസാനം സമ്പാദിക്കുന്ന പണമെല്ലാം തന്റെ മൂന്ന് ഭാര്യമാര്‍ക്കായി ചോട്ടു വീതിച്ചു നല്‍കും. സ്വന്തം നാട്ടില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടപ്പാച്ചില്‍ നടത്തുന്നവരെല്ലാം ചോട്ടുവിനെ അത്ഭുതത്തോടെയാണ് നോക്കുന്നത്.
https://www.facebook.com/Malayalivartha























