കിട്ടുന്നകാശ് അടിച്ച് പൊളിയ്ക്കും, സ്റ്റാര്‍ ഹോട്ടലുകളില്‍ ഭക്ഷണം, ഒറ്റനോട്ടത്തില്‍ കാമുകി കാമുകനെ പോലെ... പോലീസിന്റെ പിടിയിലായപ്പോള്‍ സത്യാവസ്ഥ പുറത്ത് വന്നു

ആദ്യം കാണുന്നവര്‍ വിചാരിക്കും ഇത് കാമുകി കാമുകന്മാരാണെന്ന്. എന്നാല്‍ പോലീസിന്റെ പിടിയിലായപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.ബാംഗ്ലൂര്‍ സ്വദേശികളായ ഇവരില്‍ നിന്നും പോലീസ് ലക്ഷങ്ങളുടെ വിലയുള്ള മയക്ക് മരുന്ന് കണ്ടെടുത്തു. തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലാണ് ഇവരെ പിടികൂടിയത്.
ബംഗളൂരുവില്‍നിന്ന് ബൈക്കില്‍ വരുന്നതിനിടെ, ബുധനാഴ്ച വൈകീട്ട് എക്‌സൈസ് ചെക്ക് പോസ്റ്റിലെയും വയനാട് എക്‌സൈസ് സ്‌ക്വാഡിലെയും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ബെംഗളൂരു ഫെറസ് സെര്‍ജാപ്പൂര്‍ ഗായത്രി ലേയൗട്ടിലെ മയറോണ്‍ ഫെര്‍ണാണ്ടസ് (25), കോര്‍മങ്കല കെ.എച്ച്.ബി. കോളനിയിലെ അഫീസ ഇമ്രാന്‍ (23) എന്നിവരെയാണ് പിടികൂടിയത്. പ്രതികളില്‍നിന്ന് 6.020 ഗ്രാം ഹാഷിഷും 0.18 മില്ലി ഗ്രാം എല്‍.എസ്.ഡി.യുമാണ് പോലീസ് കണ്ടെടുത്തത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മീനങ്ങാടി എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. ജോര്‍ജ് അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ ഫൈ സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുത്ത് ജീവിതം ആസ്വാദിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























