ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികള്‍ക്ക് പിഴ

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികള്‍ക്ക് ജയില്‍ ശിക്ഷക്ക് പകരം മൂന്നുവര്‍ഷം വരെ വിലക്കും 50 ലക്ഷം വരെ പിഴയും. പുതിയ ഉപഭോക്തൃ സംരക്ഷണ ബില്ലിലാണ് ഈ വ്യവസ്ഥ. 31 വര്‍ഷം പഴക്കമുള്ള പഴയ നിയമങ്ങള്‍ക്ക് പകരമാണ് പുതിയത് പ്രാബല്യത്തില്‍ വരുന്നത്.
വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങളെ നിയന്ത്രിക്കുകയാണ് പുതിയ ബില്ലിന്റെ പ്രധാന ലക്ഷ്യം. ഇത്തരം ഉല്‍പന്നങ്ങളുടെ നിര്‍മാതാക്കള്‍ക്ക് ആദ്യം 10 ലക്ഷവും കുറ്റം ആവര്‍ത്തിച്ചാല്‍ 50 ലക്ഷം വരെയും പിഴ ചുമത്തും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ 10 ലക്ഷമാണ് പിഴ.
അതേസമയം, തങ്ങളുടെ പതിവ് ബിസിനസിന്റെ ഭാഗമായാണ് പരസ്യം നല്‍കിയതെന്ന് പ്രസാധകര്‍ തെളിയിച്ചാല്‍ പിഴ ഒഴിവാക്കും.
https://www.facebook.com/Malayalivartha
























