ജമ്മുകാശ്മീരില്‍ ശക്തമായ മഞ്ഞിടിച്ചിലില്‍ ഏഴു സൈനികരെ കാണാതായി,

ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ശക്തമായ മഞ്ഞിടിച്ചിലില്‍ ഏഴു സൈനികരെ കാണാതായി. രണ്ടു പേരെ പോലീസും സൈന്യവും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഒമ്പതു സൈനികരാണ് മഞ്ഞിടിച്ചിലില്‍പ്പെട്ടത്. ഏഴു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്നലെ വൈകുന്നേരം നാലിന് താംഗ്ധറിലെ സാധന ടോപ്പിലായിരുന്നു അപകടം നടന്നത്.
വാഹനത്തില്‍ കുപ്‌വാരയില്‍ നിന്നും കര്‍ണയിലേക്കു പോവുകയായിരുന്ന സൈനികരാണ് അപകടത്തില്‍പ്പെട്ടത്. അതിശൈത്യവും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്.
https://www.facebook.com/Malayalivartha
























