യുഎസ് വിസ നിഷേധിക്കപ്പെട്ട പതിനേഴുകാരിക്ക് വിദേശകാര്യ മന്ത്രിയുടെ ഇടപെടലോടെ സ്വപ്‌നം സഫലമായി

വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലോടെ പതിനേഴുകാരിയുടെ സ്വപ്‌നം സഫലമായി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് സര്‍വ്വകലാശാലയില്‍ ഉന്നത പഠനത്തിന് അവസരം ലഭിച്ചെങ്കിലും രണ്ട് പ്രാവശ്യം യു.എസ് വിസ നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥിനിക്കാണ് മന്ത്രിയുടെ ഇടപെടലോടെ സ്വപ്നം സഫലമായത്. രാജസ്ഥാനിലെ ജലാല്‍പൂര്‍ സ്വദേശി ഭാനുപ്രിയ ഹരിദ്വാലിനാണ് മന്ത്രിയുടെ ഇടപെടലോടെ വിസ ലഭിച്ചത്.
ഉന്നത പഠനത്തിന് രാജസ്ഥാന്‍ സര്‍ക്കാരിന്‍െ ഒരു കോടി രൂപ സ്‌കോളര്‍ഷിപ്പ് ഭാനുപ്രിയയ്ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ കംമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ഭാനുപ്രിയ അപേക്ഷിച്ചു. യൂണിവേഴ്‌സിറ്റി ഇന്റേണല്‍ പരീക്ഷയും, ഐ.ഇ.എല്‍.ടി.എസും മികച്ച സ്‌കോറോടെ ഭാനുപ്രിയ വിജയിച്ചെങ്കിലും യു.എസ് എംബസിയില്‍ നിന്ന് വിസ നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് ഭാനുപ്രിയയുടെ പിതാവ് എം.പി സ്വാമി സുമേദാനന്ദിനെ സമീപിച്ച് വിഷയം അവതരിപ്പിച്ചു. സുമേദാനന്ദില്‍ നിന്ന് കാര്യം അറിഞ്ഞ വിദേശകാര്യ മന്ത്രി യു.എസ് എംബസിയുമായി ബന്ധപ്പെട്ട് ഭാനുപ്രിയയുടെ വിസാ പ്രശ്‌നം പരിഹരിച്ച് നല്‍കി.
https://www.facebook.com/Malayalivartha
























