കടുത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു; ഏതാനും ദിവസം കൂടി ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടാൻ സാധ്യത

കടുത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ ഇന്നും വ്യോമ-റെയില്‍ ഗതാഗതങ്ങള്‍ താറുമാറായി. ഏതാനും ദിവസം കൂടി ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്നു കാഴ്ച അവ്യക്തമായതുമൂലം നിരവധി ട്രെയിനുകളാണ് ഡല്‍ഹിയില്‍ വൈകുന്നത്. മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നു 18 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 49 സര്‍വീസുകള്‍ വൈകുന്നത്. 13 സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെയും മൂടല്‍ മഞ്ഞ് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























