ഭക്ഷണകാര്യത്തിലും മതം ; മുസ്ലീം കുട്ടികള്‍ ചെമ്മിന്‍ കഴിക്കരുതെന്ന് ഫത്വ

ഭക്ഷണകാര്യത്തില്‍ മതത്തെ ബന്ധപ്പെടുത്തി ഫത്വ പുറപ്പെടുവിച്ച ഹൈദരാബാദ് ജാമിയ നിസാമിയ സര്‍വകലാശാല വിവാദത്തില്‍. മുസ്ലീം കുട്ടികള്‍ ചെമ്മിന്‍ കഴിക്കരുതെന്നും ചെമ്മീന്‍ പ്രാണി വര്‍ഗ്ഗത്തില്‍ പെടുന്നതാണെന്നുമാണ് ഫത്വ. ചെമ്മീന്‍ ഒരു മത്സ്യമല്ല, പ്രാണി വര്‍ഗ്ഗത്തില്‍പ്പെടുന്നതാണ്. അതുകൊണ്ട് ഇന്ത്യയിലെ മുസ്ലീം കുട്ടികള്‍ ചെമ്മീന്‍ കഴിക്കുന്നത് അനുവദനീയമല്ല എന്നാണ് ഉത്തരവില്‍ പറയുന്നത്.
എന്നാൽ സർവ്വകലാശാലയുടെ ഈ വിചിത്ര നിര്‍ദേശത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജാമിയ നിസാമിയയിലെ ചീഫ് മുഫ്തിയായ അസീമുദ്ദീനാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഭക്ഷണകാര്യത്തില്‍ അനാവശ്യ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്ന പ്രവണത ഇതിന് മുന്‍പുംമ്പും ജാമിയ നിസാമിയ സര്‍വകലാശാല പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha






















