ടെലികോം രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹവുമായി ഐ.എസ്.ആര്‍.ഒ.

ഇന്ത്യയില്‍ ഇതു വരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹവുമായി ഐ.എസ്.ആര്‍.ഒ. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ്11 എന്ന വമ്പന്‍ ഉപഗ്രഹമാണ് വിക്ഷേപണത്തിനായി ഒരുങ്ങുന്നത്. 500 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ ഉപഗ്രഹത്തിന് ഒരു മുറിയുടെ അത്ര വലിപ്പമുണ്ട്. നാല് മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച നാല് സോളാര്‍ പാനലുകളും ജിസാറ്റ്11ല്‍ ഉണ്ട്.
ഉപഗ്രഹത്തില്‍ അധിഷ്ഠിതമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള ജിസാറ്റ് 11 ഇന്ത്യയുടെ ഗ്രാമീണ മേഖലയെ സാങ്കേതിക വിപ്ലവത്തിലേക്ക് നയിക്കും. ടെലികോം രംഗത്തും വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ജിസാറ്റ്11ന് സാധിക്കും. ഫ്രഞ്ച് ഏരിയന്‍5 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. നിര്‍മ്മാണം പൂര്‍ത്തിയായ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കെയ്‌റോയിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ തുടങ്ങികഴിഞ്ഞു. വിക്ഷേപണത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല.
ഇന്ത്യ ഇതുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടേയും ആകെ ശേഷിക്ക് തുല്യമാണ് ജിസാറ്റ്11. കൂടാതെ 30 ക്ലാസിക്കല്‍ ഓര്‍ബിറ്റിങ് ഉപഗ്രഹങ്ങളെപ്പോലെയാണ് ജിസാറ്റ്11.
https://www.facebook.com/Malayalivartha






















