സ്വപ്‌നവിവാഹം സഫലമായി...തമിഴ് ആചാരപ്രകാരം ജാപ്പനീസ് ദമ്പതികള്‍ വിവാഹിതരായി, തമിഴ് ഹിന്ദു ആചാരം ഇഷ്ടപ്പെടാന്‍ കാരണം

ജാപ്പനീസ് ദമ്പതികള്‍ക്ക് ഒരു ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. വിവാഹം കഴിക്കണമെങ്കില്‍ തമിഴ് ഹിന്ദു ആചാരപ്രകാരം ആകണമെന്നതായിരുന്നു അവരുടെ ഏറെ നാളത്തെ ആഗ്രഹം.
തങ്ങളുടെ സ്വപ്‌നം സഫലമാക്കാന്‍ ജാപ്പനീസ് ദമ്പതികളായ ചിഹാരു ഒബാറ്റയും യൂറ്റോ നിനാഗയുമാണ് 6400 കിലോമീറ്റര്‍ താണ്ടി മധുരയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ടോക്യോയില്‍ വച്ച് ഇരുവരുടെയും വിവാഹം നടന്നിരുന്നു. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
2014 മുതല്‍ തമിഴ്‌നാട്ടില്‍ ലിംഗ്വിസ്റ്റിക് റിസേര്‍ച്ചില്‍ പഠനം നടത്തുന്ന ഒബാറ്റയ്ക്ക് തമിഴ് സംസ്‌കാരം ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആ ഒറ്റ കാരണത്താലാണ് ഒബാറ്റ തമിഴ് നാട്ടിലെത്തി വീണ്ടും വിവാഹിതയായത്.
ഈ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ 27 വയസുകാരിയായ ഒബാറ്റ ജപ്പാനില്‍ ജോലി ചെയ്യുന്ന മധുര സ്വദേശികളായ ദമ്പതികളെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിനോദിനിയും ഭര്‍ത്താവ് വെങ്കിടേഷും ചേര്‍ന്ന് തമിഴ് ആചാരപ്രകാരം വിവാഹം കഴിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ഈ ദമ്പതികള്‍ക്കായി ഒരുക്കി നല്‍കുകയായിരുന്നു.
വിവാഹത്തിന് വന്‍ ഒരുക്കങ്ങള്‍ തന്നെയാണ് ജാപ്പനീസ് ദമ്പതികള്‍ക്കായി ഇവര്‍ ഒരുക്കിയത്. തമിഴില്‍ അച്ചടിച്ച കല്യാണക്കുറിയും തമിഴ് രീതിയിലുള്ള വസ്ത്രങ്ങളും വിവാഹത്തിന് വേണ്ടി ഒരുക്കി.
ഒബാറ്റയ്ക്ക് തമിഴ് നന്നായി സംസാരിക്കാന്‍ കഴിയും. തമിഴ് സംസ്‌ക്കാരത്തോടുള്ള ജാപ്പനീസ് സംസ്‌ക്കാരത്തിനുള്ള സാദൃശ്യമാണ് തമിഴ് നാടിനോട് തന്നെ അടുപ്പിച്ചത് എന്നാണ് ഒബാറ്റ പറയുന്നത്.
https://www.facebook.com/Malayalivartha






















