ഡല്‍ഹി തണുത്തു വിറയ്ക്കുന്നു, തണുപ്പ് പൂജ്യത്തിലേക്ക്

രാജ്യതലസ്ഥാനം തണുപ്പ് അതി കഠിനമായി തുടരുന്നു. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ശനിയാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 4.2 ഡിഗ്രി സെല്‍ഷ്യസായായിരുന്നു. നേരത്തെ ജനുവരി ഒന്നിനും നാലിനും താപനില അഞ്ച് 4.2 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായിരുന്നു ഈ സീസണിലെ റിക്കാര്‍ഡ്. എന്നാല്‍ പകല്‍ താപനില ഉയര്‍ന്നത് അല്‍പം ആശ്വാസമായി. പകല്‍ 20.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ശരാശരിയേക്കാളും മുകളിലാണിത്. ഞായറാഴ്ചയും കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.
മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഇന്നും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 28 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 36 ട്രെയിനുകളാണ് ഇതുമൂലം വൈകുന്നത്. ഒന്‍പത് ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുകയാണ്.
മൂടല്‍ മഞ്ഞിനെ തുടര്‍ന്നു കാഴ്ച അവ്യക്തമായതാണ് ഡല്‍ഹിയില്‍നിന്നുള്ള ട്രെയിന്‍ വ്യോമ ഗതാഗതങ്ങള്‍ റദ്ദാക്കാന്‍ കാരണം. ഏതാനും ദിവസം കൂടി മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്നാണ് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പ്.
https://www.facebook.com/Malayalivartha






















