പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി; പീഡനദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പെൺകുട്ടി ഗർഭിണിയായപ്പോൾ...

പെൺകുട്ടിയെ പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങൾ പകർത്തുകയും അത് ഇൻറർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡിപ്പിച്ച യുവാവ് പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം.
ഇയാൾ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി യുവാവ് ഒരു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരങ്ങള്‍ പുറത്ത് പറയുകയോ പൊലീസില്‍ പരാതി നല്‍കുകയോ ചെയ്താല്‍ ദൃശ്യങ്ങള്‍ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് പെണ്‍കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹം കഴിക്കാന്‍ യുവാവ് തയ്യാറായില്ല.
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം വീട്ടുകാര്‍ പോലും അറിയുന്നത്. പീഡന വിവരം വീട്ടുകാര്‍ അറിഞ്ഞതോടെ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേതുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്ത് ലൈംഗിക പീഡനത്തിന് കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















