ബംഗളുരുവില്‍ മാന്‍ഹോളിലിറങ്ങിയ മൂന്നു തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

ബംഗളുരുവില്‍ മാന്‍ഹോളിലിറങ്ങിയ മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ബംഗളുരുവിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ കരാറെടുത്തയാള്‍ എത്തിച്ച തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
പത്തടി ആഴമുള്ള കുഴിയിലേക്ക് ഇറങ്ങവെ തൊഴിലാളികളില്‍ ഒരാള്‍ ആഴത്തിലേക്കു വീണു. ഇയാളെ രക്ഷിക്കുന്നതിനായി ഇറങ്ങിയ രണ്ടു പേരും ആദ്യം വീണ ആള്‍ക്കൊപ്പം ശ്വാസംമുട്ടി ബോധരഹിതരായി.
ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha





















