ഓക്‌സിജന്‍ ലഭിക്കാതെ കഴിഞ്ഞ വര്‍ഷം ധാരാളം നവജാത ശിശുക്കളുടെ മരണത്തിനിട വരുത്തിയ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ തീപിടിത്തം, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

ഓക്‌സിജന്‍ ലഭിക്കാതെ കഴിഞ്ഞ വര്‍ഷം ധാരാളം നവജാത ശിശുക്കളുടെ മരണത്തിനിട വരുത്തിയ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ തീപിടിത്തം. പ്രിന്‍സിപ്പല്‍ ഓഫീസും സമീപത്തെ റെക്കോര്‍ഡ് റൂമും കത്തി നശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്ന് അഗ്‌നിശമന സേനാ യുണിറ്റുകള്‍ തീയണക്കാന്‍ ശ്രമം നടത്തുന്നുണ്ട്. തീപിടിത്തത്തിനുള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ആഗസ്തിനാണ് രാജ്യത്തെ ഞെട്ടിച്ച് കുഞ്ഞുങ്ങളുടെ മരണം അരങ്ങേറിയത്. നാലു ദിവസത്തിനിടെ 70 ഓളം കുഞ്ഞുങ്ങളായിരുന്നു മരിച്ചത്. കുടിശ്ശിക തീര്‍ക്കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതു മൂലം ശ്വാസം കിട്ടാതെ കുഞ്ഞുങ്ങള്‍ മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















