സെൻസർ ബോർഡ് ഇടപെട്ടിട്ടും കാര്യമില്ല ;പദ്മാവത് രാജസ്ഥാനിൽ പ്രദർശിപ്പിക്കില്ലെന്ന് ബിജെപി

ഏറെ വിവാദങ്ങൾക്ക് ശേഷം പ്രദർശനത്തിനെത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി. ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഖട്ടാരിയ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന വ്യക്തമാക്കി രംഗത്തുവന്നത്.
രജപുത്രവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തരേന്ത്യയില്‍ ചിത്രത്തിനെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് പദ്മാവതി എന്ന് പേരിട്ടിരുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് റിലീസിനുള്ള അനുമതി നിഷേധിച്ചിരുന്നു. പിന്നീട് അഞ്ച് സുപ്രധാന മാറ്റങ്ങളോടെ പദ്മാവത് എന്ന് പേര്മാറ്റി റിലീസ് ചെയ്യാന്‍ തീരുമാനമായത്.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്ന ഉപാധികളോടെയാണ് പദ്മാവത് പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിലെ 26 രംഗങ്ങളില്‍ മാറ്റം വരുത്തണമെന്ന്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന് എഴുതി കാണിക്കുകയും ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha





















