യുവതിയും കാമുകനും പ്രവാസിയായ ഭര്‍ത്താവിനോട് ചെയ്തത്?

കാമുകനായ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ ഭാര്യയെ പോലീസിന്റെ സഹായത്തോടെ ഭര്‍ത്താവ് കണ്ടെത്തി. എന്നാല്‍ ദേഷ്യംപൂണ്ട ഭാര്യ തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം വീണ്ടും ഒളിച്ചോടി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലെ കിഷോര്‍പുരിലാണ് സംഭവം. ഏറെക്കാലമായി ദുബായില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ കഴിഞ്ഞയാഴ്ച വീടിനുള്ളിലെ മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. ഇയാള്‍ ദുബായില്‍ ആയിരുന്ന കാലത്തു വീട്ടിലെ ഡ്രൈവറുമായി യുവതി പ്രണയത്തിലാകുകയായിരുന്നു.
മൂന്നുമാസം മുമ്ബ് ഇവര്‍ ഡ്രൈവറിനൊപ്പം ഒളിച്ചോടി. എന്നാല്‍ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കാമുകനായ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയായിരുന്നു. ഇതിനുള്ള പ്രതികാരമായിട്ടാണ് ഇയാള്‍ കൊലപാതകം ആസുത്രണം ചെയ്തത് എന്നു പറയുന്നു. യുവാവിന്റെ വീട്ടുകാരുടെ പരാതിയില്‍ യുവതിക്കും കാമുകനും എതിരെ കേസ് എടുത്തു. ഇരുവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിട്ടുണ്ട്.
https://www.facebook.com/Malayalivartha





















